Number Of People Infected With Coronavirus Has Reached One Lakh
കൊവിഡ് 19 ഭീതി വിതയ്ക്കുകയാണ്. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 12 ആയി. നോയിഡ, തെലങ്കാന സ്വദേശികള്‍ക്ക് പുറമെ രാജസ്ഥാനില്‍ എത്തിയ ഇറ്റാലിയന്‍ സ്വദേശിക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ട 6 ആഗ്ര സ്വദേശികളുടെ പരിശോധന ഫലവും ഇന്ന് ലഭിച്ചേക്കും. അതിനിടെ, ലോകത്ത് കൊവിഡ് 19 വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 92615 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്.
#CoronaVirus #CoVid19